ന്യൂഡൽഹി> റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തുടരും. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റം ഇല്ല.റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്.
തുടർച്ചയായ എട്ടാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാൻ പണ നയ സമിതി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. 2020 മാർച്ചിലാണ് റിപ്പോ നിരക്ക് 4 ശതമാനമായി കുറച്ചത്.















