അതേസമയം മദ്യവിൽപ്പന ശാലകളിലെ തിരക്ക് പരിഗണിച്ച് മദ്യത്തിന് ഓൺലൈൻ പേമെന്റ് സംവിധാനമൊരുക്കാൻ തയ്യാറെടുക്കുകയാണ് ബെവ്കോ. സെംപ്റ്റംബർ 17 മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. കൂടാതെ ബെവ്കോ ചില്ലറ വിൽപ്പന ശാലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പാക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മൂന്ന് മദ്യവിൽപ്പന ശാലകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം പരീക്ഷിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ബെവ്കോ വെബ്സൈറ്റ് വഴിയാണ് പേമെന്റ് നടത്തേണ്ടത്. ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകിയ ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കണം.
മദ്യം തെരഞ്ഞെടുത്ത് പണം നൽകിയാൽ ചില്ലറ വിൽപ്പന ശാലയുടെ വിവരവും മദ്യം കൈപ്പറ്റേണ്ട സമയവും ഉപഭോക്താവിന് എസ്എംഎസ്ആയി ലഭിക്കും. എസ്എംഎസ് കാണിച്ച ശേഷം മദ്യം കൈപ്പറ്റാം. കൂടുതൽ വിൽപ്പന ശാലകളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ബെവ്കോയുടെ പദ്ധതി.