കൊച്ചി> നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ട്രേഡ് യൂണിയന് തീവ്രവാദം ഉണ്ടെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്.കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം.തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ യൂണിയനുകള്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്.തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമം അല്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്
ചൂണ്ടിക്കാട്ടി.
നോക്കുകൂലിയുടെ പേരില്‍ ഹോട്ടല്‍ നിര്‍മാണം തൊഴിലാളി യൂണിയകള്‍ തടസപ്പെടുത്തിയതിനെതിരെ പൊലിസ് സംരക്ഷണം തേടി കൊല്ലം പുനലൂര്‍ സ്വദേശി ടികെ സുന്ദരേശന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സ്പേസ് സെന്ററിലേക്കുള്ള ചരക്ക് വാഹനം തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി.
നോക്കുകൂലി പ്രോല്‍സാഹിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി അഭിനന്ദിച്ചു.നോക്കുകൂലി തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും പരാതികളില്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രമസമാധാനചുമതലയുള്ള എഡിജിപി സമര്‍പ്പിച്ച വിശദീകരണം കോടതി പരിശോധിച്ചു.
നോക്കൂ കൂലി സംസ്ഥാനത്തെ ബാധിക്കുന്ന വിപത്താണന്നും അനാരോഗ്യകരമായ പ്രവണത അവസാനിപ്പിക്കുന്നതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാന്‍ ജില്ലാ പൊലീസ്
മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2018 മുതല്‍ ഇതുവരെ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍
അറിയിച്ചു.