വത്തിക്കാൻ സിറ്റി
ഫ്രാൻസിലെ റോമൻ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ബാലപീഡനങ്ങളുടെ ബാഹുല്യം സഭയ്ക്ക് നാണക്കേടെന്ന് ഫ്രാൻസിസ് മാർപാപ്പ. പരാതികൾ പരിഗണിക്കവെ, ഇരകൾക്ക് പ്രഥമ പരിഗണന നൽകാത്തത് വീഴ്ചയെന്നും അദ്ദേഹം വത്തിക്കാനിൽ പറഞ്ഞു. 1950 മുതൽ ഫ്രാൻസിലെ വൈദികരും സഭയുമായി ബന്ധപ്പെട്ട മറ്റുള്ളവരും 3.3 ലക്ഷം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഇത്തരം ദുരിതം ആവർത്തിക്കാതിരിക്കാൻ ബിഷപ്പുമാരും സഭയിലെ മറ്റ് മുതിർന്നവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.