തിരുവനന്തപുരം> എന്ഡോസള്ഫാന് ദുരിതബാധിതര്ക്കായുള്ള നഷ്ടപരിഹാരത്തില് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. റെമഡിയേഷന് സെല് പുനഃസംഘടിപ്പിക്കുമെന്നും ദുരിതബാധിതരെ പരിചരിക്കുന്നതിന് ആംബുലന്സ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരിതബാധിതര്ക്ക് 171 കോടി നഷ്ടപരിഹാരവും 16.83 കോടി ചികിത്സ സഹായവും നല്കി. 6.82 കോടി വായ്പ എഴുതിത്തള്ളി. വികലാംഗ പെന്ഷന് ലഭിക്കാത്തവര്ക്ക് 2200 രൂപ പ്രതിമാസം നല്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മൂളിയാറില് പുനരധിവാസ വില്ലേജ് നിര്മിക്കാനുള്ള പ്രവര്ത്തനം തുടങ്ങിയതായും പുനരധിവാസത്തിലും ആശ്വാസ നടപടികളിലും വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നും ഇടതുപക്ഷം എന്ഡോസള്ഫാന് ഇരകള്ക്കൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.