തിരുനന്തപുരം> മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സംഘത്തിന്റെ അന്വേഷണപരിധിയില്‍ ഉണ്ട്.
കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രത്യേക സംഘത്തിന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആരോപണവിധേയനായ വനം കണ്‍സര്‍വേറ്റര്‍ക്ക് എതിരേയുള്ള നടപടി തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.