Also Read:
പരസ്യ വിമർശനം നടത്തിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു വിഷയത്തിൽ അഭിപ്രായം പറയുകയാണ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളല്ലാതെയുള്ള ബഹുജന പ്രശ്നങ്ങളിൽ പാർട്ടി ബഹുജന സംഘടനകളുടെ നേതാക്കൾക്ക് അഭിപ്രായം പ്രകടിപ്പിക്കാമെന്ന് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ കാനം വ്യക്തമാക്കി.
അച്ചടക്കം ലംഘിച്ചെങ്കിൽ തനിക്കെതിരെ നടപടിയെടുക്കണ്ടേ? അത്തരമൊരു നടപടി പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ അമ്പത് വർഷത്തിനിടെ അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
Also Read:
കേരളാ പോലീസിലെ ആർഎസ്എസ് സാന്നിധ്യം സംബന്ധിച്ച് സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേരള-ദേശീയ നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടത്. ആനി രാജയുടെ വിമര്‍ശനം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഡി രാജ ആനി രാജയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് നേതാക്കൾക്കിടയിലുള്ള ഭിന്നത വെളിച്ചത്തുവന്നത്.