“ബലൂൺ ബ്രെഡ്: സാധാരണ ബ്രെഡിനുള്ള മികച്ച ബദൽ” എന്നാണ് റോട്ടിയെ കുക്കിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ബലൂൺ ബ്രെഡ് ഉണ്ടാക്കുന്ന പ്രക്രിയ വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. “മാവ്, ചൂടുവെള്ളം, ചൂട് പാൽ, എണ്ണ, ഉണങ്ങിയ യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക” എന്നാണ് വിവരണം. ഓരോ ചേരുവയുടെയും അളവും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഈ പോസ്റ്റ് കണ്ട മോച മോച്ചി എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് സംഭവം മൈക്രോബ്ലോഗ്ഗിങ് സൈറ്റിൽ പോസ്റ്റ് ചെയ്തു. “ക്ഷമിക്കണം, ഇതെന്താണ്?” എന്ന കുറിപ്പോടെയാണ് ബലൂൺ ബ്രെഡായി മാറിയ റോട്ടിയെപ്പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. മണിക്കൂർകൾക്കകം വീഡിയോ വൈറലായി.
പ്രതീക്ഷിച്ചതുപോലെ തന്നെ വീഡിയോ കണ്ട ഇന്ത്യക്കാർക്ക് ബലൂൺ ബ്രെഡ് തീരെ പിടിച്ചില്ല. “ഇനി അവർ ഇതിനെ പേറ്റന്റ് ചെയ്യും. അതോടെ റൊട്ടിയുടെ കഥ കഴിയും” എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവിന്റെ കമന്റ്. “നിങ്ങൾ എങ്ങനെയൊക്കെ കോപ്പിടിച്ചാലും ഇത് ഞങ്ങളുടെ റൊട്ടിയാണ്” മറ്റൊരാളുടെ കമന്റ്. മറ്റൊരാൾ ചോറിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം “അധികം താമസമില്ലാതെ ഇതിനെ അവർ മഞ്ഞ് ധാന്യം എന്ന് പറയും” എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. “ഇതിനെ റൊട്ടി എന്ന് വിളിക്കുന്നു. ഇത് കുറഞ്ഞത് 1000 വർഷമായി ഇന്ത്യയിലുണ്ട്” ഒരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്.