സ്റ്റോക്ക്ഹോം > ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ സുക്കൂറോ മനാബ, ജർമൻ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസില്‍മാന്‍, ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ജോര്‍ജോ പരീസി എന്നിവർക്കാണ് പുരസ്കാരം.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനുമുള്ള നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്കാരം. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബയും ക്ലോസ് ഹാസില്‍മാനും പങ്കുവെക്കും. ബാക്കി പകുതി തുക പരീസിക്ക് ലഭിക്കും.