തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദ കമാലിനെതിരായ പരാതി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് പരാതിയിലുള്ളത്.
Also Read :
വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്റെ ഫോട്ടോയ്ക്കൊപ്പം നൽകിയിട്ടുള്ള വിവരത്തിൽ ഡോ. ഷാഹിദ കമാൽ എന്നാണ് ചേർത്തിട്ടുള്ളത്. എന്നാൽ 2009ലെ ലോക് സഭ തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ബി കോം ആണ് ചേർത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ ചടയമംഗലം മണ്ഡലത്തിലുമായിരുന്നു ഷാഷിദാ കമാൽ മത്സരിച്ചിരുന്നത്.
നേരത്തെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ താൻ ബികോം പാസായിട്ടില്ലെന്നും കോഴ്സ് കംപ്ലീറ്റഡ് ആണെന്നാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു ഷാഹിദയുടെ മറുപടിയെന്നും റിപ്പോർട്ടിലുണ്ട്. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് ഷാഹിദ കാമാലിന്റെ വാദം.
Also Read :
സർവ്വകലാശാലയിൽ നിന്ന് തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഹിദാ കമാലിനെതിരെ പരാതി നൽകുന്നതെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. ഇവർ ബികോം വരെ മാത്രമാണ് പഠിച്ചത്. ബികോം മൂന്നാം വർഷം പാസായിട്ടില്ല. അതിനാൽ തന്നെ ഡിഗ്രി യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ലെന്നായിരുന്നു ആരോപണം.
Also Read :