തിരുവനന്തപുരം> ടൂറിസം വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തലശേരി പൈതൃക പദ്ധതിയെന്ന് നിയമസഭയില് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ വി സുമേഷ് എം എല് എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് ഘട്ടങ്ങളിലായി 28 വികസന പദ്ധതികള്ക്കാണ് കിഫ്ബി അംഗീകാരം നല്കിയത്. ഇതില് വളപട്ടണത്തെ കക്കുകുളങ്ങര പള്ളിയുടെ നവീകരണത്തിന് ഒരു കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
കേരള ഇറിഗേഷന് ഇന്ഫ്രാസ്ട്രെക്ചര് ഡെവലപ്മെന്റ് കേര്പ്പറേഷനാണ് ഇതിന്റെ നിര്മാണ ചുമതല. പദ്ധതി നാലു പ്രാവശ്യം ടെണ്ടര് ചെയ്തെങ്കിലും കരാറുകാരെ കണ്ടെത്താന് കെഐഐഡിസി ക്ക് കഴിഞ്ഞിട്ടില്ല. ഇതേ തുടര്ന്ന് ക്വട്ടേഷന് വ്യവസ്ഥയില് കരാറുകാരനെ തെരഞ്ഞടുക്കാന് നിര്വ്വഹണ ഏജന്സി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചുള്ള കുറഞ്ഞ ക്വട്ടേഷന് 15-09-2021 ലെ ബോര്ഡ് യോഗം അംഗീകാരം നല്കിയതായി കെഐഐഡിസി അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു