കൊച്ചി: കേരളസർവകലാശാലയിലെ 60 അധ്യാപക നിയമനങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചാണ് അധ്യാപക നിയമനം നിയമപരമാണെന്നും ക്രമക്കേടുകളില്ലെന്നും കണ്ടെത്തിയിരിക്കുന്നത്.
ഈ ഉത്തരവോടുകൂടി നിലവിലുള്ള അധ്യാപകർക്ക് ജോലിയിൽ തുടരാൻ സാധിക്കും.നേരത്തെ സിംഗിൾ ബെഞ്ച് ഇവരുടെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് നിയമനം ശരിവെച്ചിരിക്കുന്നത്.
Content Highlights: Kerala High Court approves Kerala University teachers appointment