അബുദബി > അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (ഏതാണ്ട് 20 കോടി രൂപ) ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയുടെ പേരിലെടുത്ത ടിക്കറ്റിന്. കൊല്ലം പരവൂര്‍ സ്വദേശിയുമായ നഹീല്‍ നിസാമുദ്ദീന്റെ പേരില്‍ എടുത്ത ആറു ടിക്കറ്റുകളില്‍ അവസാനത്തേതിനാണ് നറുക്കുവീണത്. സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനാര്‍ഹമായത്.
അക്കൗണ്ടന്റായ നഹീൽ നിസാമുദ്ദീന്‍ അടക്കം ഖത്തറിലെ അല്‍സുവൈദി ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 40 പേര് ചേര്‍ന്ന് എടുത്തതാണ് ടിക്കറ്റ്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് വേദിയില്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
37 മലയാളികളും മൂന്ന് ബംഗ്ലാദേശുകാരും 50 റിയാല്‍ വീതം സ്വരൂപിച്ചാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് നഹീല്‍ പറഞ്ഞു. എല്ലാ മാസവും വ്യത്യസ്ത ആളുകളുടെ പേരില്‍ ടിക്കറ്റ് എടുക്കുക പതിവായിരുന്നു. സംഘത്തിലെ ഓരോരുത്തരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവാണ്. സമ്മാനം ലഭിച്ചുവെന്ന് കരുതി ആരും ജോലി വിടില്ലെന്നും നഹീല്‍ പറഞ്ഞു.