ബെർലിൻ
പിഎസ്ജിക്കും റയൽ മാഡ്രിഡിനും പിന്നാലെ യൂറോപ്പിലെ മറ്റൊരു വമ്പൻ സംഘംകൂടി തോൽവിയറിഞ്ഞു. ജർമൻ ലീഗിൽ കുതിക്കുകയായിരുന്ന ബയേൺ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി നേരിട്ടു. ഒമ്പത് തുടർജയവുമായി മുന്നേറിയ ബയേണിനെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് വീഴ്ത്തി (2–1). 21 വർഷത്തിനിടെ ബയേൺ തട്ടകത്തിൽ നേടുന്ന ആദ്യജയം.
പുതിയ പരിശീലകൻ ജൂലിയൻ നാഗെൽസ്-മാന്നിന് കീഴിൽ ബയേണിന്റെ ആദ്യതോൽവിയാണ്. 83–ാം മിനിറ്റിലായിരുന്നു ഫ്ര-ാങ്ക്ഫുർട്ടിന്റെ വിജയഗോൾ. ഫിലിപ് കോസ്റ്റിച്ച് ലക്ഷ്യം കണ്ടു. ലിയോൺ ഗൊറെസ്കയുടെ ഗോളിൽ ബയേണാണ് ലീഡ് നേടിയത്. പിന്നാലെ മാർട്ടിൻ ഹിന്റെറെഗ്ഗർ ഫ്രാങ്ക്ഫുർട്ടിനെ ഒപ്പമെ*ത്തിച്ചു.
ഏഴ് കളിയിൽ 16 പോയിന്റുമായി ഒന്നാമതാണ് ബയേൺ. ഗോൾ വ്യത്യാസത്തിൽ ബയേർ ലെവർകൂസനെ മറികടന്നു. ഒരു പോയിന്റ് വ്യത്യാസത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നാമ*തുണ്ട്.















