റോം
ഇറ്റലിയിൽ വിജയക്കുതിപ്പ് തുടർന്ന് നാപോളി. പിന്നിട്ടുനിന്നശേഷം ഫിയന്റീനയെ 2–-1ന് തോൽപ്പിച്ചു. ലീഗിലെ നാപോളിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
യൂറോപ്പിൽ എല്ലാ കളിയും ജയിച്ച് മുന്നേറുന്ന ഏക ടീമാണ്. ലൂകാസ് മാർടിനെസിലൂടെ ഫിയന്റീന മുന്നിലെത്തിയപ്പോൾ ഹിർവിങ് ലൊസാനോയും അമീർ റഹ്മാനിയും നാപോളിക്കായി ലക്ഷ്യംകണ്ടു. ക്യാപ്റ്റൻ ലൊറെൻസോ ഇൻസെന്യ പെനൽറ്റി പാഴാക്കിയത് അവർക്ക് തിരിച്ചടിയായി. ഏഴ് കളിയിൽ 21 പോയിന്റാണ് ഒന്നാമതുള്ള നാപോളിക്ക്. എസി മിലാനാണ് (19) രണ്ടാമത്.















