അഹമ്മദാബാദ്
വിനൂ മങ്കാദ് അണ്ടർ–-19 ക്രിക്കറ്റ് ട്രോഫിയിൽ കേരളം പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പിൽ 10 പോയിന്റുമായി രണ്ടാംസ്ഥാനക്കാരായാണ് കേരളത്തിന്റെ മുന്നേറ്റം. 11ന് അഹമ്മദാബാദിലാണ് പ്രീ ക്വാർട്ടർ. രാജസ്ഥാനാണ് എതിരാളികൾ.
ചരിത്രത്തിലാദ്യമായാണ് കേരളം ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ബറോഡയുമായുള്ള കേരളത്തിന്റെ അവസാന മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം ഷോൺ റോജെറുടെയും (121) രോഹൻ നായരുടെയും (100*) സെഞ്ചുറി ബലത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 270 റണ്ണെടുത്തിരുന്നു.