ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകരുടെ ചോരചിന്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കർഷകനേതാക്കൾ. ഉത്തർപ്രദേശ്, ഹരിയാന, അസം എന്നിവിടങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഏഴ് കർഷകർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രിമാർ ഈ കർഷക കൊലപാതകങ്ങൾക്ക് ഉത്തരം പറയണം. കർഷകസമരങ്ങളെ നിഷ്ഠുരമായി അടിച്ചമർത്താനുള്ള പദ്ധതിയാണ് ഇത്തരം ആക്രമണങ്ങളെന്ന് കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർഷകസമരങ്ങളെ ആയുധങ്ങൾകൊണ്ട് അടിച്ചമർത്താമെന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും വ്യാമോഹമാണെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽസെക്രട്ടറി ബി വെങ്കട്ട് പറഞ്ഞു. ലഖിംപുരിലെ കർഷകരുടെ കൂട്ടക്കുരുതി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.