ജനാധിപത്യപരമായി സഹിഷ്ണതുതയോടെ സമരം ചെയ്ത കര്‍ഷകരെ പ്രകോപിപ്പിക്കാനും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാമെന്ന വ്യാമോഹം നടപ്പില്ല. രാജ്യ മനസാക്ഷിയെ നടുക്കുന്ന ഇത്തരം രീതികളെ ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
Also Read :
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനമേഖലയില്‍ പത്ത് മാസമായി കര്‍ഷകര്‍ സമാധാനപരമായി തുടരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമുള്ള നീക്കത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നു.
സമരം ജനപിന്തുണയാര്‍ജിച്ച് ശക്തമായ മുന്നേറ്റമായി കരുത്താര്‍ജിക്കുമ്പോഴാണ് വാഹനം ഇടിച്ചു കയറ്റി മാധ്യമ പ്രവര്ത്തകന് ഉള്‍പ്പടെ ഒന്‍പതു പേരുടെ നരഹത്യയില്‍ കലാശിച്ചത് .ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായ ഈ സംഭവം രാഷ്ട്ര മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എത്രതവണയാണ് സമരക്കാരെ പിന്തിരിപ്പിക്കുവാനും തകര്‍ക്കാനും തളര്ത്തുവാനും അധികാര കേന്ദ്രങ്ങള്‍ ശ്രമിച്ചത്. സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Also Read :
നാടിന് അന്നം തരുന്ന കര്‍ഷകരെ മഹാത്മാഗാന്ധി മുതലുള്ള ദേശീയ നേതാക്കള്‍ ഏറെ സ്നേഹതോത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തിട്ടുള്ളത്. മഹത്തായ ഈ പാരമ്പര്യം മറക്കുന്നത് ഭരണകക്ഷികള്‍ക്ക് മാത്രമല്ല നാടിന് മുഴുന്‍ ആപത്താണ്. എത്രയും വേഗം കര്‍ഷകസമരം ഒത്തുതീര്‍ത്ത് ഇവരെ വയലുകളിലേക്ക് മടക്കി അയക്കാനുള്ള വിവേകവും നയചാതുര്യവും ഇനിയെങ്കിലും മോദി ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.
ജനാധിപത്യപരമായി സഹിഷ്ണതുതയോടെ സമരം ചെയ്ത കര്‍ഷകരെ പ്രകോപിപ്പിക്കാനും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാമെന്ന വ്യാമോഹം നടപ്പില്ല. രാജ്യ മനസാക്ഷിയെ നടുക്കുന്ന ഇത്തരം രീതികളെ ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. സംഭവത്തിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവുമായി നാട് രംഗത്തുവരും.