ജിതിയ ഉത്സവത്തിൽ, അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീർഘവും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി പ്രാർത്ഥിക്കാൻ 24 മണിക്കൂർ ഉപവസിക്കുകയാണ് പതിവ്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആഘോഷിക്കുന്നത്.
സീതാമർഹി ജില്ലയിലാണ് പാർലെ-ജി ബിസ്കറ്റ് കുട്ടികൾ കഴിക്കണം എന്ന പ്രചാരണം നടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പാർലെ-ജി ബിസ്‌ക്കറ്റ് വാങ്ങാൻ ജനങ്ങൾ കടകളിലേക്ക് ഒഴുകിയെത്തി. ഇതേ തുടർന്ന് സീതാമറിയിലെ നിരവധി കടകൾക്ക് പുറത്ത് നീണ്ട നിരയുണ്ടായി എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. പാർലെ-ജി ബിസ്കറ്റുകൾ പല കടകളിലും സ്റ്റോക്ക് പെട്ടന്ന് തീരുകയും ചെയ്തു.
സീതാമർഹി ജില്ലയിലെ ബൈർഗാനിയ, ധേങ്, നാൻപൂർ, ദുംറ, ബാജ്പട്ടി, ജില്ലയിലെ മറ്റ് ബ്ലോക്കുകൾ എന്നിവിടങ്ങളിലാണ് അഭ്യൂഹം പറന്നത് എന്ന് അമർ ഉജാല റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് പാർലെ-ജി ബിസ്കറ്റ് വാങ്ങുന്നതെന്ന് ജനങ്ങളോട് ചോദിച്ചപ്പോൾ, മക്കൾ ജിതിയ ഉത്സവത്തിൽ ഇത് കഴിച്ചില്ലെങ്കിൽ, അവർക്ക് അനിഷ്ട സംഭവങ്ങൾ നേരിടേണ്ടിവരും എന്നായിരുന്നു ഗ്രാമവാസികളുടെ മറുപടി. എന്നാൽ എങ്ങനെയാണ് ഈ അഭ്യൂഹം പൊട്ടിപ്പുറപ്പെട്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
റിപോർട്ടുകൾ അനുസരിച്ച് പാർലെ-ജി ബിസ്കറ്റിന് ആവശ്യക്കാർ ഏറിയതോടെ 5 രൂപ പാക്കറ്റ് 50 രൂപയ്ക്കാണ് പല കടയിലും വിറ്റതത്രെ. പാർലെ-ജിയുടെ ഒരു ടൈം…