ന്യൂഡൽഹി > കർഷകരെ അടിച്ചൊതുക്കാൻ ആഹ്വാനം ചെയ്ത ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമാകുന്നു. ‘സമരം ചെയ്യുന്ന കർഷകരെ ലാത്തികൾ കൈയിലെടുത്ത് നേരിടണം’–- എന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നു.
കർഷകരെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ബിജെപിയുടെ ഹിംസാത്മക മനോഭാവമാണ് പ്രദർശിപ്പിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും കർഷകനേതാക്കൾ ആവശ്യപ്പെട്ടു.