ഷാർജ
ചെന്നെെ സൂപ്പർ കിങ്സ് ബൗളർമാർക്കുമുമ്പിൽ സൺറൈസേഴ്സ് ഹെെദരാബാദ് ബാറ്റർമാർക്ക് പതർച്ച. ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ചെന്നെെ ഹെെദരാബാദിനെ 134 റണ്ണിൽ ഒതുക്കി. മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസെൽവുഡും രണ്ടെണ്ണം വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുമാണ് ചെന്നെെ നിരയിൽ തിളങ്ങിയത്. വൃദ്ധിമാൻ സാഹയാണ് (46 പന്തിൽ 44) ഹെെദരാബാദിന്റെ ടോപ്–സ്കോറർ.
ടോസ് നേടിയ ചെന്നെെ ഹെെദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ മിന്നിയ ഓപ്പണർ ജാസൺ റോയിക്ക് (2) പിഴച്ചു. ഹാസെൽവുഡ് വലംകെെയനെ മഹേന്ദ്രസിങ് ധോണിയുടെ കെെകളിലെത്തിച്ചു. കെയ്ൻ വില്യംസണെ (11) ബ്രാവോ കുരുക്കി. പ്രിയം ഗാർഗ് (7) നിരാശപ്പെടുത്തി.അബ്ദുൾ സമദ് 14 പന്തിൽ 18 റണ്ണെടുത്തു.















