കൊച്ചി
സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നുതുടക്കം. എട്ടുവരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ചാമ്പ്യൻഷിപ്. നിലവിലെ ജേതാക്കളായ തൃശൂരും റണ്ണറപ്പായ കോട്ടയവും നേരിട്ട് ക്വാർട്ടറിലെത്തി. കൊല്ലം കണ്ണൂരിനെയും ഒമ്പതിന് തിരുവനന്തപുരം പത്തനംതിട്ടയെയും നേരിടും. കാസർകോട് ആലപ്പുഴയുമായി ഏറ്റുമുട്ടും.കാണികൾക്ക് പ്രവേശനമില്ല.















