ന്യൂഡൽഹി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ച് ഇടതുപാർടികളുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ ധർണ നടത്തി. കാർഷികനിയമവും തൊഴിൽ കോഡും പിൻവലിക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ദിനേഷ് വർഷ്ണി, പ്രൊഫ. രാജീവ്കുമാർ, സുചേതഡേ, ശത്രുജീത് സിങ്, ധർമേന്ദ്രകുമാർ വർമ, ബിർജു നായിക് എന്നിവർ സംസാരിച്ചു.