തിരുവനന്തപുരം
തിരുവനന്തപുരം ഡിവിഷനിൽ നാല് പാസഞ്ചർ ട്രെയിൻ പ്രത്യേക എക്സ്പ്രസ് സർവീസായി ഈയാഴ്ചമുതൽ ഓടിത്തുടങ്ങും. റിസർവേഷൻ ആവശ്യമില്ല. എന്നാൽ, പ്രത്യേക ട്രെയിനിനുള്ള കൂടിയ നിരക്ക് നൽകണം. സീസൺ ടിക്കറ്റ് അനുവദിക്കും.
തിരുവനന്തപുരം–-പുനലൂർ ആറുമുതലും കോട്ടയം –- കായംകുളം, കൊല്ലം–-തിരുവനന്തപുരം, തിരുവനന്തപുരം–-നാഗർകോവിൽ ട്രെയിനുകൾ എട്ടുമുതലും ഓടിത്തുടങ്ങും. എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തണമെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ വിളിച്ച റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു.