കൊച്ചി
കേന്ദ്രം ഇന്ധനവില കൂട്ടൽ തുടരുന്നു. സംസ്ഥാനത്ത് ഡീസല് വിലയും റെക്കോഡ് തിരുത്തി. ഈ മാസം പകുതിക്കുമുമ്പേ 100 കടക്കുമെന്നാണ് എണ്ണക്കമ്പനികള് നല്കുന്ന സൂചന. വ്യാഴാഴ്ച ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ ഡീസലിന് 94.77 രൂപയും പെട്രോളിന് 101.82 രൂപയുമായി. തിരുവനന്തപുരത്ത് 96.71 രൂപയും 103.88 രൂപയും കോഴിക്കോട് 95.08, 102.11 രൂപയുമാണ് വില.
ഏഴ് ദിവസത്തിനുള്ളില് ഡീസലിന് അഞ്ചുതവണയായി 1.35 രൂപ കൂട്ടി. ജൂണില് 16 തവണയായി 4.28 രൂപ കൂട്ടിയിരുന്നു. ജൂലൈയില് വീണ്ടും അഞ്ചുതവണയായി 91 പൈസയും കൂട്ടി. രാജ്യം കോവിഡ് പ്രതിസന്ധിയില് നട്ടംതിരിയുമ്പോഴാണ് ഡീസല് വില കുത്തനെ കൂട്ടുന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ ഡീസല് വില 103 രൂപ കടന്നു.