ന്യൂഡല്‍ഹി > കോണ്‍ഗ്രസ് വിടുകയാണെന്ന് വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരീന്ദര്‍ സിങ്. താന്‍ പാര്‍ടിയില്‍ നിന്ന് നേരിടുന്ന അപമാനം അംഗീകരിക്കാനാകില്ലെന്നും, ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദര്‍ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബുധനാഴ്ച അമരീന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും അമരീന്ദര്‍ ചര്‍ച്ച നടത്തി. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അമരിന്ദര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ ഒഴിവാക്കി ഷായുടെ വാഹനത്തിലാണ് അമരീന്ദര്‍ മടങ്ങിയത്.