കൊച്ചി
റിമാൻഡ് പ്രതികളുടെ വൈദ്യപരിശോധനയ്ക്കായി ഡോക്ടർമാർക്ക് വിശദമായ മാർഗനിർദേശങ്ങൾ തയ്യാറാക്കി വരികയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടർന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ തയ്യാറാക്കിയ ശുപാർശകൾ മുഴുവനായും ഉൾപ്പെടുത്തുമെന്നും ആഭ്യന്തരവകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സമഗ്രമായ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് മലപ്പുറം താളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കെ പ്രതിഭ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.















