ന്യൂഡൽഹി > പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ച അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിജെപി യിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് കൂടികാഴ്ച.
കര്‍ഷക സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദര്‍ വിഭാഗം വിശദീകരിക്കുന്നത്. അമരീന്ദറിന്റെ എതിരാളിയായ സിദ്ദു കഴിഞ്ഞ ദിവസം പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. സിദ്ദു ഒഴിഞ്ഞ സാഹചര്യത്തില്‍ അമരീന്ദര്‍ വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അമരീന്ദര്‍ സിങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കം നടക്കുന്നതായി സൂചനകളുണ്ട്. ബിജെപിയില്‍ ചേരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വം സഹായിക്കുമെന്നു പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് അമരീന്ദര്‍. മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി സന്ദര്‍ശനം നടത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കാണാതെ, അമിത്ഷായെയും മോഡിയെയും കണ്ടാണ് അമരീന്ദര്‍ സിങ് മടങ്ങിയിരുന്നത്.