ന്യൂഡൽഹി > കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി. പാർട്ടിക്ക് ഇപ്പോള്‍ ഒരു അധ്യക്ഷനില്ല. ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല. വിശ്വസ്തരെന്ന് കരുതുന്നവർ പാർട്ടിവിട്ട് പോകുകയാണെന്ന് കപിൽ സിബൽ വാർത്താസമ്മേhളനത്തിൽ വിമർശിച്ചു.
സംഘടനാതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നത് ശരിയല്ല. വി എം സുധീരന്റെ രാജി അടക്കം ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. മഹത്തായ ചരിത്രമുള്ള ഒരു പാർട്ടിയുടെ ഭാഗമാണ് ഞാൻ. ഇപ്പോഴത്തെ അവസ്ഥ കണ്ടുകൊണ്ടിരിക്കാൻ മാത്രം സാധിക്കുന്നതല്ല – കപിൽ സിബൽ പറഞ്ഞു.