കൊച്ചി
മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ കെ സുധാകരന് വീഴ്ച പറ്റിയെന്നും തട്ടിപ്പ് കേന്ദ്രഏജൻസിയടക്കം അന്വേഷിക്കണമെന്നും ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധാകരൻ ജാഗ്രത കാണിക്കേണ്ടതായിരുന്നു. വെറും പണമിടപാടല്ല മോൻസൺ നടത്തിയിരുന്നത്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണം.
പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. മഞ്ഞുമലയുടെ ഒരംശമാണ് ഇപ്പോൾ പുറത്തുവന്നത്. കള്ളക്കടത്തുസംഘത്തിന്റെ പണം രാജ്യാന്തര തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നും ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.