ബാംഗ്ലൂർ: ഐപിഎൽ 14 -ാം സീസണിലെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന രണ്ടു മത്സരങ്ങൾ ഒരേ സമയം നടത്തുമെന്ന് ബിസിസിഐ. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ടു മത്സരങ്ങൾ കളിക്കുന്നത്. മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരമാണ് ഒരേ സമയം നടക്കുക.
നേരത്തെ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം വൈകുന്നരം 3:30നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസ് മത്സരം രാത്രി 7:30നും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം ഈ രണ്ടു മത്സരങ്ങളും രാത്രി 7:30ന് ആയിരിക്കും നടക്കുക.
ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പ്ലേഓഫിനു മുൻപുള്ള രണ്ടു ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ സമയ മാറ്റം പ്രഖ്യാപിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023-2027 കാലഘട്ടത്തിലേക്കുള്ള മീഡിയ റൈറ്റ്സ് ടെൻഡറും ഉടൻ പ്രഖ്യാപിക്കുമെന്ന്ബി സിസിഐ അറിയിച്ചു.
“2023-2027 കാലഘട്ടത്തിലേക്കുള്ള ഐപിഎൽ മീഡിയ റൈറ്റ്സ് ടെൻഡർ 2021 ഒക്ടോബർ 25-ന് രണ്ട് പുതിയ ഐപിഎൽ ടീമുകളുടെ പ്രഖ്യാപിക്കപ്പനത്തിന് ശേഷം ഉടൻ പുറത്തിറക്കും,” ബിസിസിഐ മാധ്യമക്കുറിപ്പിൽ പറഞ്ഞു.
The post IPL 2020: ഐപിഎല്ലിലെ അവസാന രണ്ടു മത്സരങ്ങൾ ഒരേ സമയം നടക്കും: ബിസിസിഐ appeared first on Indian Express Malayalam.