തിരുവനന്തപുരം > ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍. സെന്റര്‍ ഡയറക്ടര്‍ ബെന്‍ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
ഇലക്ട്രോണിക് വെഹിക്കിള്‍ മേഖലയിലും ഐടി മേഖലയിലും കേരളത്തിന്റെ ഇടപെടലിനെ അദ്ദേഹം ശ്ലാഘിച്ചു. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളിലെ സാധ്യതകള്‍ പഠിക്കുമെന്നും പറഞ്ഞു. ആയുര്‍വേദ ചികിത്സ, ഭക്ഷ്യസംസ്കരണ മേഖലകളില്‍ സഹകരിക്കുന്നത് കൂടുതല്‍ ചര്ച്ചയ്ക്കുശേഷമാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.