ആലപ്പുഴ > ആലപ്പുഴ ജില്ലാ കോടതിയില്‍ വ്യാജ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.
കേസില്‍ സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സെസി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.