കൊച്ചി: മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. ആഢംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാൾക്കെതിരേ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള സംഘം കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.
നേരത്തെ കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലുംക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽവലിയ തോതിൽ ആഢംബര വാഹനങ്ങൾ കണ്ടെത്തിയിരുന്നു.ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഢംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
ചേർത്തല പോലീസിൽ ലഭിച്ച പരാതി അനുസരിച്ച് ആഢംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത്ക്രൈംബ്രാഞ്ചിന് കൈമാറി.
മോൺസൻറെ വീട്ടിൽ കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
വനംവകുപ്പ് ഉദ്യോഗസ്ഥർ കലൂരിലെ വീട്ടിൽ നടത്തിയ റെയ്ഡ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷംതുടരുകയാണ്.മോൺസൻ മാവുങ്കലിന്റെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലാണ് വനം വകുപ്പ് പരിശോധന നടത്തിയത്.ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നത്.
മോൺസൻ മാവുങ്കലിന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു. തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാർഥമാണോ എന്നാണ് വനം വകുപ്പെത്തി പരിശോധിക്കുന്നത്. കൂടാതെ ഈ ആനക്കൊമ്പിന് പുറമേ മറ്റെതെങ്കിലും ജീവികളുടെ കൊമ്പോ മറ്റ് വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Content Highlights:luxurious vehicles Customs raid at Monson Mavunkal home at kaloor