കോഴിക്കോട്:ലിംഗരാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്ലീം ലീഗ്മുന്നോട്ടുവയ്ക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റംഷീദ്. നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലീമാണെന്നബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവർത്തിക്കരുതെന്നും നൂർബീന പറഞ്ഞു. കോഴിക്കോട് പുതിയ ഹരിത കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ പരിപാടിയായ സി.എച്ച് സെമിനാറിൽ സംസാരിക്കുകയായിരുന്നു നൂർബിന .
പൊതുപ്രവർത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. അവർ നീതിയുടെ പക്ഷത്താവണം നിലകൊള്ളേണ്ടത്.സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ഇല്ല.മുസ്സിംലീഗിനെ മാറ്റിനിർത്തിക്കൊണ്ട് ഒരു പോഷക സംഘടനയ്ക്കും നിലനിൽപ്പില്ലെന്നും അവർ പറഞ്ഞു. കെ.ആർ. ഗൗരിയമ്മയെ മാതൃകയായി ഉയർത്തിക്കാട്ടിയ ഹരിത മുൻ ഭാരവാഹികൾക്ക്,ഹാജിറ ബീവിയാണ് തന്റെ മാതൃകയെന്ന മറുപടിയും നൂർബിന റഷീദ് നൽകി.
ഹരിതയുടെ മുൻ ഭാരവാഹികളെഅനുകൂലിച്ചവരാരുംപരിപാടിയ്ക്കെത്തിയില്ല. പരിപാടിഒരു വിഭാഗം എംഎസ്എഫ് പ്രവർത്തകരും ബഹിഷ്കരിച്ചു.