ടിപ്പുവിന്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ. ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്. അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വിമർശിച്ചത്.
Also Read :
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
“തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിന്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിന്റെപൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ?
ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും, പിന്നെ കെ പി സി സി അധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിന്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ?
Also Read :
ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ? ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ് . അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും.
പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും.”
Also Read :
രാഷ്ട്രീയ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോൻസൺ മാവുങ്കലിനെ അറിയാമെന്ന് മുൻ ഡിഐജി എസ് സുരേന്ദ്രനും പ്രതികരിച്ചു. എന്നാൽ ജോൻസൺന്റെ ഒരു സാമ്പത്തിക ഇടപാടുകൾക്കും താൻ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.