തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി വ്യക്തിപരമായിട്ട് ബന്ധമുണ്ടെന്ന് മുൻ ഡിഐജി എസ്സുരേന്ദ്രൻ. എന്നാൽ ജോൻസൺന്റെ ഒരു സാമ്പത്തിക ഇടപാടുകൾക്കും താൻ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹംമാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തൃശ്ശൂരിലെ ഡിഐജിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് പണം കൈമാറ്റം നടന്നിട്ടുണ്ട് എന്നആരോപണത്തെയും എസ് സുരേന്ദ്രൻ നിഷേധിച്ചു. തന്റെ സാന്നിധ്യത്തിൽ യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും നടന്നിട്ടില്ല, പരാതിക്കാരുമായോ മോൻസൺ മാവുങ്കലുമായോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. തന്റെ വീട്ടിൽ വെച്ച്പണം കൈമാറ്റം നടത്തിഎന്നായിരുന്നു ആദ്യം പരാതിക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പരാതിക്കാർ പറയുന്നത് കാറിൽ വെച്ച് പണംകൈമാറ്റം നടത്തി എന്നാണ്. എന്നാൽ ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
മോൻസൻ മാവുങ്കലിനെ വ്യക്തിപരമായിട്ട് അറിയാം. എന്നാൽ ഇയാളുടെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് അറിയില്ല. അയാളുടെ സാമ്പത്തികഇടപാടുകൾക്ക് താൻ കൂട്ട് നിന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
2019ൽ കൊച്ചി പോലീസ് കമ്മീഷണറായിരിക്കുമ്പോൾ മയക്കു മരുന്നിനെതിരെയുള്ള പ്രചാരണ പരിപാടിയിൽ വെച്ചാണ്മോൻസണുമായി പരിചയപ്പെടുന്നത്. വേദിയിൽ വെച്ച് പുരാവസ്തു ശേഖരത്തിന്റെ കാര്യം മോൻസൺ പറയുകയും പിന്നീട് അത് കാണാൻ പോകുകയുമായിരുന്നു. അങ്ങനെയുള്ള ബന്ധമാണ്. അല്ലാതെ ഒരു തരത്തിലുള്ള പണമിടപാടിലും ഇടപെട്ടിട്ടില്ല. തന്റെ സാന്നിധ്യത്തിലോ നിർദ്ദേശത്തിലോ ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങൾ തമ്മിൽനല്ല രീതിയിലുള്ള ബന്ധമുണ്ട്. പല ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും ദൃശ്യങ്ങളിൽ ഒന്നായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആഢംബര വാഹന ഇടപാടുകളിലും മോൻസ് മാവുങ്കൽ തട്ടിപ്പ് നടത്തിയിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ആലപ്പുഴ ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കാരവാൻ അടക്കം ഏഴു കോടി രൂപയുടെ ആഢംബ വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത്വ്യവസായിയിൽനിന്ന് പണം തട്ടി എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നേരത്തെ മോൻസൺ നൽകിയ പരാതിയിൽ ഇദ്ദേഹത്തെ പ്രതിചേർത്തിരുന്നു.
കാരവാൻഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 21 ആഢംബര വാഹനങ്ങൾവ്യവസായിയുമായി കച്ചവടത്തിന് ധാരണയായിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ നശിച്ച വാഹനങ്ങളായിരുന്നു ഇവയെന്ന് മനസ്സിലാക്കിയതോടെവ്യവസായി ഇടപാടിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ മോൻസൺവ്യവസായിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരംവ്യവസായിയെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു.കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ റിപ്പോർട്ട് അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എസ് പിയ്ക്ക് കൈമാറിയത്.
Content highlight: Good relation with monson mavunkal, but dont know his fraud – former DGS surendran