തൃശൂർ> പരിസ്ഥിതിക്കും മൃഗങ്ങൾക്കും സ്നേഹത്തണൽ ഒരുക്കണമെന്ന സന്ദേശവുമായുള്ള ‘ഷെയ്ഡ്’ ഹ്രസ്വചിത്രം പുരസ്കാര നിറവിൽ. അവിണിശ്ശേരി വള്ളിശ്ശേരി സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 16 പുരസ്കാരങ്ങൾക്കാണ് അർഹമായത്. വൃദ്ധനും വളർത്തു നായയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥാസഞ്ചാരം. സജീവൻ വള്ളിശ്ശേരിയാണ് മുഖ്യവേഷത്തിൽ.
മികച്ച കഥ, ആശയം, അവബോധം, പരീക്ഷണം, സന്ദേശം എന്നിങ്ങനെ കൊൽക്കത്ത ഇൻഡീ ഫിലിം ഫെസ്റ്റിവൽ, കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഗോവ ഓൺലൈൻ ഇന്റർനാഷണൽഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കൊച്ചി ബിഗ് സ്ക്രീൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങി 16 പുരസ്കാരങ്ങളാണ് ഇതിനകം ലഭിച്ചത്.
അവിണിശ്ശേരി എടത്തേടത്ത് ശിവശങ്കരന്റേയും സേതുലക്ഷ്മിയുടെയും മകനാണ് സുധീഷ്. യുട്യൂബ് ചാനലായ ഗുഡ്വിൽ എന്റർടൈൻമെന്റിലാണ് ചിത്രം പുറത്തിറങ്ങിയത്. സേതുശിവനാണ് നിർമാണം. ടി എ അജയ് ഛായാഗ്രഹണവും ഫ്രാങ്ക്ളിൻ ബിസെഡ് എഡിറ്റിങ്ങും വിഷ്ണുദാസ് സംഗീതവും നിർവഹിച്ചു.