“പാർട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോൾ പല സ്ഥാനങ്ങളും വഹിച്ച വി എം സുധീരന് പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ?. അധികാരവും ശക്തിയും ഉള്ളപ്പോൾ ഇത്തരം ലക്ഷ്വറി വേണമെങ്കിൽ ആകാം.
Also Read :
വി എം സുധീരൻ കമ്മറ്റികളിൽ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കിൽ തിരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടത്. എന്തായാലും പാർട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും, എഐസിസിയില്‍ നിന്നുമുള്ള സുധീരന്റെ രാജി നീതീകരിക്കാനാവില്ല.” പി ജെ കുര്യൻ പറഞ്ഞു.
അതേസമയം ഹൈക്കമാൻഡ് ഉൾപ്പെടെയുള്ള നേതൃത്വം അനുനയ ശ്രമങ്ങൾ നടത്തുമ്പോഴും രാജി പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വി എം സുധീരൻ. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് സുധീരൻ ഉന്നയിച്ചത്.
Also Read :
വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരൻ വിമർശിച്ചു. തെറ്റായ രീതി തിരുത്താനാവശ്യമായ നടപടി ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും താനുമായി ചർച്ചയ്ക്ക് തയ്യാറായ താരിഖ് അൻവറിന് നന്ദി പറഞ്ഞുകൊണ്ട് വ്യക്തമാക്കി.
കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കരുത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും. തെറ്റ് തിരുത്തൽ നടപടി ഹൈക്കമാൻഡ് സ്വീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ലെന്നും തുടർ നടപടി എങ്ങനെയാകുമെന്നും താൻ പറഞ്ഞ രീതിയിൽ പരിഹാരമുണ്ടാകുമോ എന്നും ഉറ്റ് നോക്കുകയാണെന്നും വി എം സുധീരൻ പറഞ്ഞു.
Also Read :
“രാജി പിൻവലിക്കില്ല. കേരളത്തിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ കാത്തിരിക്കുകയാണ്. താൻ ഇന്നേവരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. എഐസിസി പദവിയും ആഗ്രഹിച്ചിട്ടില്ല. അതിന് വേണ്ടിയല്ല ഇപ്പോൾ പ്രതികരിക്കുന്നത്” വി എം സുധീരൻ പറഞ്ഞു.