മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കത്തോടെ സ്പാനിഷ് ലാ ലിഗയില്‍ തിരിച്ചടി നേരിട്ടിരുന്ന ബാഴ്സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. ലെവാന്റയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. മെംഫിസ് ഡെപെയ്, ലൂക് ഡി യോങ്, അന്‍സു ഫറ്റി എന്നിവരാണ് മുന്‍ ചാമ്പ്യന്മാര്‍ക്കായി സ്കോര്‍ ചെയ്തത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്സ ആറാമതെത്തി.
ലീഗിലേക്ക് മടങ്ങി വരാന്‍ ജയം അനിവാര്യം ആയിരുന്ന ബാഴ്സയെ ഏഴാം മിനിറ്റില്‍ ഡെപെയ് പെനാലിറ്റിയിലൂടെയാണ് മുന്നിലെത്തിച്ചത്. 14-ാം മിനിറ്റില്‍ ഡി യോങ്ങും ലക്ഷ്യം കണ്ടതോടെ കറ്റാലന്മാര്‍ ലീഡ് ഉയര്‍ത്തി. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി എത്തിയ യുവതാരം ഫറ്റിയും സ്കോര്‍ ചെയ്തതോടെ ബാഴ്സ അനായാസം ലെവാന്റയെ മറികടന്നു.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ ഞെട്ടിച്ച് ആഴ്സണല്‍ വിജയം നേടി. 3-1 എന്ന സ്കോറിനായിരുന്നു ആഴ്സണലിന്റെ ജയം. എമില്‍ സ്മിത്ത് റോവ്, എമിറിക്ക് ഓബമയങ്ക്, ബുക്കായോ സാക്ക എന്നിവരാണ് സ്കോര്‍ ചെയ്തത്. ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടിയത് സണ്‍ ഹ്യൂങ് മിന്നാണ്. കിരീട പോരാട്ടത്തില്‍ ആഴ്സണല്‍ പത്താം സ്ഥാനത്താണ്.
ഇറ്റാലിയന്‍ സീരി എയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യുവന്റസും തിരിച്ചു വരവിന്റെ പാതയിലാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ക്ലബ് വിട്ടതോടെ ലീഗില്‍ യുവെ കിതയ്ക്കുകയായിരുന്നു. സാംപ്ഡോരിയയെ ത്രില്ലര്‍ പോരാട്ടത്തിലാണ് മുന്‍ ചാമ്പ്യന്മാര്‍ കീഴടക്കിയത്. സ്കോര്‍ 3-2. ജയത്തോടെ യുവെ ഒന്‍പതാം സ്ഥാനത്തെത്തി.
Also Read: IPL 2021- RCB vs MI: 10,000 ടി 20 റൺസ് മറികടന്ന് കോഹ്ലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം
The post വിജയ വഴിയില്‍ ബാഴ്സയും യുവന്റസും; ടോട്ടനത്തിന് ആഴ്സണല്‍ ഷോക്ക് appeared first on Indian Express Malayalam.