തിരുവനന്തപുരം > സംസ്ഥാനത്ത് തിങ്കളാഴ്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ നടത്തില്ല. ഹർത്താലിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്കുണ്ടാകാൻ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാൻ ഇടയുള്ളതിനാലുമാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പൊലീസിന്റെ നിർദേശപ്രകാരംമാത്രം അതത് യൂണിറ്റിന്റെ പരിധിയിലുള്ള ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവീസ് പരിഗണിക്കും.
വൈകിട്ട് ആറിനുശേഷം ദീർഘദൂര സർവീസുകളും സ്റ്റേ സർവീസുകളും ഡിപ്പോകളിൽനിന്ന് ആരംഭിക്കും.തിരക്കുണ്ടായാൽ അധിക ദീർഘദൂര സർവീസുകൾ അയക്കാൻ ജീവനക്കാരെയും ബസും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.