IPL 2021: RCB vs MI: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. 10,000 ടി 20 റൺസ് മറികടക്കുക എന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തു കോഹ്ലി.
റെക്കോഡിലെത്താൻ് 13 റൺസ് മാത്രം ദൂരെനിൽക്കുമ്പോഴാണ് കോഹ്ലി ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി പാഡണിഞ്ഞത്. മത്സരത്തിൽ അർദ്ധസെഞ്ചുറി നേടിയ കോഹ്ലി 10,000 റൺസിന്റെ റെക്കോഡും സ്വന്തമാക്കി.
അന്താരാഷ്ട്ര, ആഭ്യന്തര, ഫ്രാഞ്ചൈസി വിഭാഗങ്ങളിലുള്ള എല്ലാ ടി20 മത്സരങ്ങളിൽ നിന്നുമായുള്ള 10,000 വിക്കറ്റ് നേട്ടമാണ് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയത്.
Also Read: സിഎസ്കെ പ്ലേ ഓഫ് യോഗ്യത നേടിയാൽ ധോണി നാലാമത് ബാറ്റ് ചെയ്യണം; മുൻ ഇന്ത്യൻ താരം
തന്റെ 314-ാമത് ടി 20 മത്സരത്തിൽ കളിക്കുന്ന കോഹ്ലി, ഇന്ത്യൻ ടീം അംഗമായ ജസ്പ്രീത് ബുംറയുടെ പന്തിൽ ഒരു സിക്സർ അടിച്ച് 10,000 റൺസ് മറികടന്നു. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ഈ സീസണിന്റെ അവസാനത്തിൽ ആർസിബി ക്യാപ്റ്റൻസിയിൽ നിന്ന് പടിയിറങ്ങാനിരിക്കുകയാണ് കോഹ്ലി. ഞായറാഴ്ചത്തെ ടി20 മത്സരത്തിനു മുമ്പ് 298 ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത കോഹ്ലി അഞ്ച് സെഞ്ച്വറികളും 73 അർധ സെഞ്ച്വറികളും 41.61 ശരാശരിയും നേടി. 113 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 134 പ്ലസ് ആയിരുന്നു അദ്ദേഹത്തിന്റെ കരിയർ സ്ട്രൈക്ക് റേറ്റ്.
The post IPL 2021- RCB vs MI: 10,000 ടി 20 റൺസ് മറികടന്ന് കോഹ്ലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം appeared first on Indian Express Malayalam.