തിരുവനന്തപുരം: പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച പി.ചിദംബരത്തെ തള്ളി കെപിസിസി പ്രസിഡൻറ്കെ. സുധാകരൻ. കേരളത്തിലെ കാര്യങ്ങൾ ആധികാരികമായി പറയേണ്ടത് കെപിസിസി ആണെന്നും തങ്ങൾ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും ചിദംബരം പറഞ്ഞതിനെ പറ്റി ചിദംബരത്തോട് തന്നെ ചോദിക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെ. സുധാകരൻ പറഞ്ഞു.
നേരത്തെ പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ചിദംബരംരംഗത്തുവന്നിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു ചിദംബരത്തിന്റെ വിമർശനം. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞിരുന്നു.
Content Highlights: K Sudhakaran rejects Chidambaram in pala bishop issue