ഭുവനേശ്വർ
ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂനമര്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാകേന്ദ്രം. വടക്കന് ആന്ധ്രപ്രദേശ്, – തെക്കന് ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഗുലാബ് എന്ന് പേരിട്ട ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് ഞായറാഴ്ച വൈകിട്ടോടെ ആന്ധ്ര, – ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുലാബ് ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയെയാണ്. കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.