കൊച്ചി
നോക്കുകൂലി തൊഴില്ത്തര്ക്കമായല്ല, നിയമവിരുദ്ധപ്രവര്ത്തനമായാണ് സര്ക്കാര് കാണുന്നതെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിച്ചുപറിക്കലാണ് നോക്കുകൂലിയുടെ മറവില് നടക്കുന്നത്. ഇത് കര്ശനമായി നേരിടും. പൊലീസ് ഇടപെട്ട് നോക്കുകൂലി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളെല്ലാം നോക്കുകൂലിക്ക് എതിരാണ്.
താഴെത്തട്ടിലേക്ക് വരുമ്പോഴാണ് നോക്കുകൂലി അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തില് കേരളത്തില് അത്ര അപകടകരമായ സാഹചര്യങ്ങളില്ല. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായത്. സര്ക്കാര് മൃദുവായ സമീപനം സ്വീകരിക്കില്ല. ഭീഷണിപ്പെടുത്തൽ ഉണ്ടായാലും ഇല്ലെങ്കിലും നോക്കുകൂലി നിയമവിരുദ്ധമാണ്. നിയമാനുസൃത പ്രവൃത്തികള്ക്കുമാത്രമേ സര്ക്കാര് പിന്തുണയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.