കോട്ടയം
ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഒരുതരത്തിലുമുള്ള കൂട്ടുകെട്ടുമില്ല.
ബിജെപിയുടെ ഒരാളെങ്കിലും പിന്തുണച്ചാൽ ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കും. ബിജെപിയുടെയോ എസ്ഡിപിഐയുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കില്ല എന്നത് പ്രഖ്യാപിത നയമാണ്. അതിൽ മാറ്റമുണ്ടാകില്ല. ജനവിധി അട്ടിമറിച്ച് കോട്ടയത്ത് ഭരണംപിടിച്ചത് യുഡിഎഫാണെന്നും സ്വതന്ത്രസ്ഥാനാർഥിയെ ചാക്കിട്ട് പിടിച്ചാണ് അവർ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.