കാബൂൾ > അഫ്ഗാനിസ്ഥാനിൽ വധശിക്ഷയും കൈവെട്ടിമാറ്റലും ഉൾപ്പെടെ കർശനമായ ശിക്ഷാനടപടികൾ തിരികെ കൊണ്ടുവരുമെന്ന് മുതിർന്ന നേതാവ് മുല്ല നൂറുദ്ദീൻ തുറാബി പറഞ്ഞു. താലിബാൻ കൊണ്ടുവന്ന നന്മ –- തിന്മ മന്ത്രാലയത്തിന്റെ ചുമതലയുള്ളയാളാണ് തുറാബി.
തങ്ങളുടെ നിയമങ്ങൾ എങ്ങനെയായിരിക്കണമെന്ന് മറ്റാരും പഠിപ്പിക്കേണ്ട. കൈകൾ വെട്ടുന്ന ശിക്ഷ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും ശിക്ഷ പരസ്യമായി നടപ്പാക്കാണോ എന്നത് മന്ത്രിസഭ പഠിക്കുകയാണെന്നും അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ തുറാബി പറഞ്ഞു.