ന്യൂഡൽഹി > ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരടക്കം നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
തിഹാർ ജയിലിൽ കഴിയുകയായിരുന്ന ജിതേന്ദ്ര ഗോഗിയെ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞ് അഭിഭാഷകരുടെ വേഷത്തിലെത്തിയ എതിർ സംഘാംഗങ്ങൾ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് അക്രമികൾക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട് അക്രമികളെയും പൊലീസ് വധിച്ചു. കോടതിക്കുള്ളിൽ 40 റൗണ്ട് വെടിയുതിർത്തതായാണ് വിവരം.