കൊച്ചി > തിങ്കളാഴ്ച്ചത്തെ കേരളത്തിലെ ഹര്‍ത്താല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പത്ത് ദിവസത്തെ നോട്ടീസ് വേണമെന്ന നിബന്ധന പാലിച്ചില്ലന്ന് ആരോപിച്ച് ശാസ്താംകോട്ട സ്വദേശി പെരുമുട്ടം രാധാകൃഷ്ണന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യമാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിരസിച്ചത്.
കോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഹര്‍ത്താല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചു.