ഒരു ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് പൂഞ്ഞാർ മുൻ എംഎൽഎയ്ക്കെതിരായ നടപടി. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പോലീസ് കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.
Also Read :
കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജെന്ന ആരോഗ്യമന്ത്രിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്. “ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും. അവർ ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ” എന്നിങ്ങനെയായിരുന്നു പിസി ജോർജ് വിവാദ അഭിമുഖത്തിൽ പറഞ്ഞതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
Also Read :
ആരെ കാണിക്കാൻ വേണ്ടിയാണിതെന്ന രീതിയിലുള്ള പരാമർശങ്ങളും മുൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഈ അഭിമുഖത്തിനെതിരെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read :